Wednesday, October 19, 2011

മലയാളി മങ്കമാരുടെ ഭാവശുദ്ധി - പണ്ഡിറ്റിന്റെ നായികമാരിലൂടെ ഒരു പുനരവലോകനം


നാം ഇന്ന് ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ ഹാസ്യ വിഷയമാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം ( ? ) . ഒരു ശരാശരി മലയാളിയുടെ ക്ഷമയെ പരീക്ഷിക്കുന്ന ഗാനാലാപനം കൊണ്ടും ഗാന ചിത്രീകരണം കൊണ്ടും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം അടുത്തു തന്നെ റിലീസ്‌ ആവുമെന്നാണ് ഏലിയന്‍ സ്റ്റാര്‍ പണ്ഡിറ്റിന്റെ പ്രഖ്യാപനം . നാം ഒരുപാട് ചര്‍ച്ച ചെയ്ത ഒരു വിഷയം ആണ് ഇതെന്നുള്ളത് കൊണ്ട് സന്തോഷ്‌ പണ്ഡിറ്റിനെ നമുക്ക് തല്‍ക്കാലം വെറുതെ വിടാം . എന്നാല്‍ ഈ ഒരു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന (? ) നായികമാരെക്കുറിച്ചു ഒരു മലയാളി സ്ത്രീ എന്ന ഒരൊറ്റ കാരണത്താല്‍ എനിക്ക് ചിലത് പറയാതിരിക്കാന്‍ വയ്യ . 

1930 ഇല്‍ വിഗത കുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത് . സ്ത്രീകളാരും മുഖ്യധാരയിലേക്ക് വരാന്‍ മടിച്ചു നിന്ന അക്കാലത്ത് ധൈര്യസമേതം ആ സിനിമയിലേക്ക് നായികയായി കടന്നു വന്ന സ്ത്രീ ആയിരുന്നു പി കെ റോസി . എന്നാല്‍ സിനിമയില്‍ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മലയാളികള്‍ ആ സ്ത്രീയെ അധിക്ഷേപിച്ചത് ചരിത്ര താളുകളിലൂടെ നമുക്ക് കാണാന്‍ കഴിയും . തിയേറ്റര്‍ സ്ക്രീനില്‍ അവരെ കാണുമ്പോഴൊക്കെ ആളുകള്‍ കൂവിയും ചെരുപ്പ് വലിച്ചെറിഞ്ഞും ആയിരുന്നു എതിരേറ്റത് . നഗരമധ്യത്തില്‍ വച്ച് പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക വരെ ചെയ്തു എന്ന് സിനിമാ ചരിത്രം നമുക്ക് തെളിവ് നല്‍കുന്നു . 

ആ ഒരു കാലഘട്ടത്തില്‍ നിന്നും പിന്നീട് മലയാള സിനിമക്ക് ഒട്ടനവധി നായികമാരെ ലഭിച്ചു . സൌന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും അഭ്രപാളികളെ കോരിത്തരിപ്പിച്ച ആ നായികാ വസന്തത്തിലൂടെ തന്നെയാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ മലയാള സിനിമ മുന്നോട്ടു കുതിച്ചത് . ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി എന്താണെന്നും സ്ത്രീ ബഹുമാനിക്കപ്പെടെണ്ടവളാണെന്നും നമ്മെ പഠിപ്പിച്ചവരായിരുന്നു ആ നായികമാര്‍ . പികെ റോസിയില്‍ തുടങ്ങി എം കെ കമലത്തിലൂടെ വളര്‍ന്നു ശാരദ , ജയഭാരതി , ഷീല , മോനിഷ  തുടങ്ങിയ നടിമാരിലൂടെ പടര്‍ന്നു പന്തലിച്ച് സംയുക്ത , മഞ്ജുവാര്യര്‍ മീര , കാവ്യ , തുടങ്ങിയ നടിമാരിലൂടെ മുന്നോട്ടു നീങ്ങുന്ന മലയാള സിനിമയില്‍ മലയാള സ്ത്രീയുടെ മകുടോദാഹരണമായി നമുക്ക് ചൂണ്ടിക്കാണിക്കാന്‍ പേരുകള്‍ ഏറെ . 

എന്നാല്‍ നാം ഇന്ന് കാണുന്ന ചിത്രങ്ങളില്‍ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു . ചായക്കൂട്ടുകളില്‍ നാം തീര്‍ത്ത നായികാ സങ്കല്പങ്ങള്‍ മാറ്റി രചിക്കപ്പെടുകയാണ് . നിങ്ങള്‍ക്കെന്നെ കൊല്ലാം എന്നാലും സിനിമയില്‍ അഭിനയിക്കാന്‍ വരില്ല എന്ന് പറഞ്ഞിരുന്ന മലയാള സ്ത്രീകളില്‍ നിന്നും ഇന്നത്തെ സ്ത്രീകള്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു . ക്യാമറ കണ്ടാല്‍ തുണിയുരിയാന്‍ വരെ മടിയില്ലാത്ത ഒരു കൂട്ടം സ്ത്രീകളായി അധ:പതിച്ചിരിക്കുന്നു ഇന്നത്തെ മലയാളി നായിക ( ? ) . എല്ലാവരെയും അല്ല ഞാന്‍  പറയുന്നത് . ഇന്നത്തെ സിനിമാ രംഗത്ത് നാം കാണുന്ന നഗ്ന സത്യങ്ങള്‍ . 

കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ ഗാന രംഗങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ . പക്ഷെ ആ ചില രംഗങ്ങള്‍ മാത്രം മതി എന്റെ ചിന്തകള്‍ സത്യമെന്നു അടിവരയിടാന്‍ . സഭ്യതയുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കുന്ന തരത്തില്‍ ചിത്രീകരിച്ച രാത്രി ശുഭരാത്രി എന്ന ഗാനം കാണുക ( നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാവും . കാണാത്തവര്‍ ; എന്തും സഹിക്കാനുള്ള കെല്‍പ്പുള്ളവര്‍ മാത്രം ഒന്ന് കാണുക . കണ്ടവര്‍ ഒരിക്കല്‍ കൂടി കാണുക ) വെറും നാലാം കിട ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഇതിനേക്കാള്‍ മാന്യത ഉള്ള കാര്യമാണെന്ന് ബോധ്യമാവും നിങ്ങള്‍ക്ക് . അതിനു ശേഷം " കണ്ണന്റെ ലീലകള്‍ " എന്ന ഗാനം കൂടി ഒന്ന് കാണുക . 

ആ ചിത്രത്തില്‍ അഭിനയിച്ച ( ? ) നടിമാരോട് ഒരൊറ്റ കാര്യം മാത്രമേ എനിക്ക് ചോദിക്കാനുള്ളൂ . നിങ്ങള്‍ക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരും ഇല്ലേ? ഒരു സിനിമയില്‍ (?) അഭിനയിക്കുക എന്നുള്ളത് കിളിമാസു കളിക്കുന്ന പോലെ ഉള്ള ഒരു കാര്യം അല്ലല്ലോ . എന്തായാലും വീട്ടില്‍ സ്വന്തം അമ്മയോ അച്ഛനോ അറിയാതെ നടക്കില്ല എന്നുള്ളത് ഒരു സത്യം മാത്രമല്ലേ ? . ശരി . അഭിനയിക്കുന്നു എന്ന് തന്നെ ഇരിക്കട്ടെ . ഇത്തരം കാര്യങ്ങളിലേക്ക് ചാടി വീഴുന്നതിനു മുമ്പ്‌ ഏതൊരു സ്ത്രീ ആണെങ്കിലും ( പുരുഷന്മാരുടെ കാര്യം തല്‍ക്കാലം വിടാം . ) ചോദിച്ചറിയുന്ന ഒരു കാര്യം ഉണ്ട് . എന്താണ് കഥ ? ഞാന്‍ അവതരിപ്പിക്കേണ്ട റോള്‍ എന്താണ് ? . പെണ്‍കുട്ടികളുടെ കാര്യവും നമുക്ക് വിടാം . പ്രായത്തിന്റെ പക്വത ഏറിയും കുറഞ്ഞും ഇരിക്കും ഓരോരുത്തരിലും . ഇതിലെ നടിമാര്‍ക്കും ഇത്തിരി പക്വത കുറവാണെന്ന് നമുക്ക് കരുതി അവരെയും നമുക്ക് വെറുതെ വിടാം . പക്ഷെ ഇവരുടെ രക്ഷിതാക്കള്‍ അങ്ങനെ ആണോ? തന്റെ മകള്‍ ഒരു സിനിമയുടെ ഭാഗഭാക്കാവുന്നത് ഇന്നത്തെ കാലത്ത് ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് എന്നുള്ളത് ഒരു സത്യം മാത്രമാണ് . ഒരു കാവ്യാമാധവനോ മീരാ ജാസ്മിനോ സംവൃതാ സുനിലോ ഒക്കെയായി തന്റെ പെണ്മക്കള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവുന്നത് അവര്‍ സ്വപ്നം കാണുന്നെങ്കില്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അത്രമാത്രം സിനിമാ ലോകം നമ്മുടെ ചിന്തകളെ മാറ്റി മറിച്ചിരിക്കുന്നു . പണവും പ്രശസ്തിയും നേടിയെടുക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം ഇല്ലതന്നെ . 

പക്ഷേ ഇത്തരം പത്താം കിട ( അതിലും താഴെയോ ? ) ചിത്രങ്ങളില്‍ മക്കളെ പരസ്യമായി അഴിഞ്ഞാടാന്‍ വിടുന്ന അച്ഛനെയും അമ്മയെയും വിളിക്കാന്‍ മലയാള ഭാഷയില്‍ ഒരൊറ്റ വാക്കേ ഉള്ളൂ . കൂട്ടിക്കൊടുപ്പുകാര്‍ . അവര്‍ക്ക് പോലും ഇത്തിരി നാണവും മാനവും ഉണ്ടാവും . സ്വന്തം മക്കളെ ഒരിക്കലും അവര്‍ കൂട്ടിക്കൊടുക്കില്ല . അങ്ങനെ ചിന്തിക്കുമ്പോള്‍ ഇവരുടെ സ്ഥാനം ഇന്ന് എവിടെയാണ് ? അറയ്ക്കുകയും വെറുക്കുകയും ചെയ്യപ്പെടേണ്ട ഒരു സമൂഹമാണ് ഇത്തരം മാതാപിതാക്കള്‍ എന്ന് മിഴിപക്ഷം . 

സ്ത്രീകളുടെ അഭിമാനത്തെപ്പറ്റിയും സമത്വത്തെപ്പറ്റിയും ഘോരഘോരം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍ കണ്ടില്ലേ ഇതൊന്നും ? അതോ ഇതൊന്നും സ്ത്രീകളുടെ മാനക്കേടിനെ ബാധിക്കുന്ന കാര്യം അല്ലെന്നു വനിതാ കമ്മീഷനും സ്ത്രീ രക്ഷാവാദികളും അങ്ങ് ഉറപ്പിച്ചോ ? അതുമല്ലെങ്കില്‍ തസ്നി ഭാനുമാര്‍ അപമാനിക്കപ്പെടുമ്പോള്‍ മാത്രമേ വനിതാമേലാളന്‍മാരുടെ രക്തം പതഞ്ഞു പൊങ്ങുകയുള്ളോ? . 

ഞാന്‍ ആദ്യം റോസി എന്ന ആദ്യ നായികയുടെ അനുഭവം ചിത്രീകരിച്ചതിന് കാരണം ഉണ്ട് . ആദ്യ നായിക പീഡനം എറ്റു വാങ്ങിയത് അന്നത്തെ സാമൂഹിക പരിതസ്ഥിതി ആണെന്ന് നമുക്ക് കരുതാം . പക്ഷേ ഈ നടിമാരെ അതിനേക്കാള്‍ ഭീകരമായി ജനം ചിത്രവധം ചെയ്യുന്ന കാലം വിദൂരമല്ല . എന്റെ കണ്മുന്നില്‍ അവളുമാരെ കാണുകയാണെങ്കില്‍ അവരുടെ മുഖത്ത് ഞാന്‍ കാര്‍ക്കിച്ചു തുപ്പിയിരിക്കും എന്നുള്ളത് ഹൃദയത്തില്‍ തട്ടിയ സത്യം . 

സ്വന്തം അഭിമാനത്തിനും മാനത്തിനും ജീവനേക്കാള്‍ വിലമതിക്കുന്നവരാന്  ഭാരത സ്ത്രീകള്‍ . പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകള്‍ . ആ സ്ത്രീകളുടെ ഭാവ ശുദ്ധിക്ക് കളങ്കം വരുത്തുകയാണ് ; സ്ത്രീയുടെ മാനത്തിന് വില പറയുകയാണ്‌ ഇത്തരം തേഡ് റേറ്റ്‌ നായികമാര്‍ . അഭിനയിക്കുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല ഇത്തരം കടന്നു കയറ്റങ്ങള്‍ എന്ന് അവര്‍ക്ക് വാദിക്കാം . പക്ഷേ യൂട്യൂബില്‍ ഇപ്പോഴും ആളുകളെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന ആ ഗാന രംഗങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ് .  അതൊന്നും അവര്‍ അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതൊരിക്കലും മാപ്പ് കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല . അവര്‍ പറയണമായിരുന്നു സന്തോഷ്‌ പണ്ടിറ്റിനോട് ആ ഗാന രംഗങ്ങള്‍ ഒഴിവാക്കണം എന്ന് . അവര്‍ അങ്ങനെ പറഞ്ഞിട്ടും സന്തോഷ്‌ പണ്ഡിറ്റ്‌ ആ രംഗങ്ങള്‍ റിമൂവ് ചെയ്തിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നേ ഉള്ളൂ . സ്ത്രീകളുടെ അഭിമാനത്തിന് വില പറയുകയാണ്‌ അയാള്‍ ചെയ്തിരിക്കുന്നത് . അതൊരിക്കലും അനുവദിച്ചു കൊടുക്കാന്‍ ആവില്ല . ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ഇവരെപ്പോലെ ഉള്ള അമ്മമാരും അച്ഛന്മാരും ആണ് സന്തോഷ്‌ പണ്ടിറ്റുമാര്‍ക്ക് വളം വച്ച്കൊടുക്കുന്നത് . നിങ്ങള്‍ക്കും ഉണ്ട് പെണ്മക്കള്‍ . അവരാണ് ഇങ്ങനെ ഒരു രംഗത്ത് നിങ്ങളുടെ പൂമുഖത്ത് ജനമദ്ധ്യത്തില്‍ അഴിഞ്ഞാടുന്നതെങ്കില്‍ ; ചിന്തിച്ചു നോക്കുക . 

എവിടെ എത്തി ഇന്ന് വിശുദ്ധിക്കും സ്വഭാവമഹിമയ്ക്കും പേരു കേട്ട മലയാളി മങ്കമാരുടെ മാനാഭിമാനത്തിന്റെ തോത് ? സര്‍വ്വതും കച്ചവടക്കണ്ണു കൊണ്ട് കാണുന്ന സിനിമാ ലോകത്ത്‌ ഇതൊന്നും പുത്തരി അല്ലായിരിക്കാം . സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ അവിഞ്ഞ സോഷ്യല്‍ മെന്റാലിറ്റിയുടെ മുന്നിലും ഇത് കൊട്ടിഘോഷിക്കപ്പെടെണ്ട കാര്യമായിരിക്കില്ല . പക്ഷേ ഒരു ശരാശരി മലയാളിപ്പെണ്ണിന്റെ കാഴ്ചപ്പാടില്‍ ഇത് ക്ഷമിക്കാനാവാത്ത തെറ്റ് തന്നെയാണ് . 

എനിക്കറിയാം . ചിലപ്പോള്‍ ഇതെന്റെ കാഴ്ചപ്പാടില്‍ മാത്രമേ ശരിയാവുകയുള്ളൂ . മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഞാനീ പറഞ്ഞത് തെറ്റായിരിക്കാം . എന്നിരിക്കിലും പറയാതെ വയ്യ . വരുംകാല നായികമാരില്‍ ഒരാള്‍ക്കെങ്കിലും ഈ വരികള്‍ വായിച്ചു ബോധോദയം ഉണ്ടായാല്‍ അത് മതി എനിക്ക് സംതൃപ്തി നല്‍കാന്‍ .

19 comments:

 1. സ്വന്തം ചിന്താപദ്ധതിയുടെ അജണ്ടക്കപ്പുറത്തുള്ളതെല്ലാം സാംസ്കാരികശൂന്യമെന്ന് ആക്ഷേപിക്കുന്ന ഒരു തറ നിലവാരമുള്ള ഒരു ജനതയ്ക്ക് മറ്റുള്ളവരുടെ ഭാവശുദ്ധിയെ പറ്റി കുറ്റം പറയാൻ ലജ്ജിക്കേണ്ട കാര്യമില്ല.
  താങ്കൾ ആദ്യം തന്നെ പറഞ്ഞ ശ്രീമതി പി.കെ റോസിയോട് അന്നത്തെ സമൂഹം കാണിച്ചിരുന്ന വൃത്തികേടുകൾ തന്നെയാണിന്നും മറ്റൊരു രൂപത്തിലും ഭാവത്തിലും മലയാളി പ്രകടമാക്കുന്നത്. അന്ന് വെള്ളിത്തിരക്ക് നേരെ കടലാസ്സുകൾ ഉണ്ടയാക്കിയും, ചെരുപ്പൂരിയും എറിഞ്ഞെങ്കിലിന്ന് കമന്റായും അൺലൈക്കായും എതിർപ്പരിയിക്കുന്നു. പോരാത്തതിനു താങ്കളെ പോലുള്ളവർ ബ്ലോഗിലൂടെയും എതിർപ്പറിയിക്കുന്നു.
  ഭാരത സ്തീകളുടെ ഭാവശുദ്ധിയെ പറ്റി എനിക്കൊരു പിറ്റിയുമില്ല. കണ്ടമാനം പണം വന്നു വീഴുന്നത് കൊണ്ട് ചുറ്റു മതിലിനുള്ളിൽ മറ്റാരെയും അടുപ്പിക്കാതെ ഒതുങ്ങുന്ന ഇന്നിന്റെ സാമൂഹ്യ നിലവാരം,ഈ ശുദ്ധിയുടെ മറ്റൊരു ഭാവമാണോ?
  സമൂഹം രോഗഗ്രസ്ഥമാകുമ്പോഴും, തോടും, പുഴയും, കിണറുമെല്ലാം മലിനമാകുമ്പോഴും, അതൊന്നും പ്രശ്നമാക്കാതെ ഭാവശുദ്ധിയെ പറ്റി പറഞ്ഞിരുന്നിട്ട് മിനറൽ വാട്ടറിൽ ദാഹമകറ്റുന്ന രീതിശാസ്ത്രം, ഈ ശുദ്ധിയിൽ പെടുന്നതാണോ?
  ആവിഷ്കാര സ്വാതന്ത്ര്യം എന്നൊന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് സന്തോഷ് പണ്ഠിറ്റിനും ബാധകമാണല്ലോ. അദ്ദേഹത്തിന്റെ നടിമാർക്കും അങ്ങനെ തന്നെ. പിന്നെ വീട്ടിൽ അച്ഛനും ആങ്ങളയുമില്ലേ അവർക്കെന്നൊന്നും ചോദിക്കാൻ നമുക്കെന്തവകാശം? ആ നിലക്ക് അവരുടെ മുഖത്ത് കാർക്കിച്ച് തുപ്പാൻ പോയിട്ട് അങ്ങനെ ചിന്തിക്കാൻ തന്നെ പാടില്ല എന്നാണെന്റെ അഭിപ്രായം. അല്ല, അങ്ങനെ മറ്റുള്ളവരുടെ മുഖത്ത് തുപ്പുന്നതും ഭാരത സ്ത്രീയുടെ ഭാവശുദ്ധിയിൽ പെടുമോ?

  ReplyDelete
 2. നല്ല ചിന്തകള്‍ മിഴീ ..ഞാനീ രചന ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നു.ആശംസകളോടെ.

  ReplyDelete
 3. >>>ഞാന്‍ ആദ്യം റോസി എന്ന ആദ്യ നായികയുടെ അനുഭവം ചിത്രീകരിച്ചതിന് കാരണം ഉണ്ട് . ആദ്യ നായിക പീഡനം എറ്റു വാങ്ങിയത് അന്നത്തെ സാമൂഹിക പരിതസ്ഥിതി ആണെന്ന് നമുക്ക് കരുതാം . പക്ഷേ ഈ നടിമാരെ അതിനേക്കാള്‍ ഭീകരമായി ജനം ചിത്രവധം ചെയ്യുന്ന കാലം വിദൂരമല്ല . എന്റെ കണ്മുന്നില്‍ അവളുമാരെ കാണുകയാണെങ്കില്‍ അവരുടെ മുഖത്ത് ഞാന്‍ കാര്‍ക്കിച്ചു തുപ്പിയിരിക്കും എന്നുള്ളത് ഹൃദയത്തില്‍ തട്ടിയ സത്യം . >>>

  അന്നത്തെ സാമൂഹിക പരിതസ്ഥിതിക്കോ അതില്‍ ഉള്‍പ്പെടുന്ന മനുഷ്യജാതിക്കോ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു മാറ്റവും സംഭവിച്ചില്ലെന്നു ഈ പോസ്റ്റിലൂടെ താങ്കള്‍ തന്നെ തെളിയിച്ചല്ലോ..ഇതില്‍പ്പരം എന്ത് വേണം?

  ആരുടെയെങ്കിലും മുഖത്തു കാര്‍ക്കിച്ചു തുപ്പും എന്ന് പറയുന്നത് സ്ത്രീകളുടെ അഭിമാനവും സമത്വവും, ഭാവശുദ്ധിയും, ആയി ഉയര്‍ത്തിപ്പിടിക്കുന്ന താങ്കള്‍ക്കു നമോവാകം!!!

  ReplyDelete
 4. ഇന്ന് സിനിമയില്‍ നായിക അത്യാവശ്യത്തിനു ഡാന്‍സും കൂത്തും ചെയ്യണം എന്ന് മാത്രമേ ഉള്ളൂ എന്ന് തോന്നും ...പലരും ചോദിക്കുന്ന ചോദ്യം തന്നെയാണ് താന്കള്‍ പറഞ്ഞത് ...

  ReplyDelete
 5. Paranjathil orupaadu points undu ennullathu vaasthavam. But ithraykku roshaakulayavaan mathram undo?? Karanam ithinekkal asabhyam niranja gana rangangalum ille?? athil palathinum ithinekkalum quality ullathukondu aarum mindiyittilla/allenkil mindillaa ennu mathram... Athupole pala paattukalileyum double meaning ulla varikal steps ithokkeyumo????

  Ee postil adivarayidenda allenkil kooduthal shradha kodukkenda point ithanennu enikku thonnunnu...

  "സ്ത്രീകളുടെ അഭിമാനത്തെപ്പറ്റിയും സമത്വത്തെപ്പറ്റിയും ഘോരഘോരം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍ കണ്ടില്ലേ ഇതൊന്നും ? അതോ ഇതൊന്നും സ്ത്രീകളുടെ മാനക്കേടിനെ ബാധിക്കുന്ന കാര്യം അല്ലെന്നു വനിതാ കമ്മീഷനും സ്ത്രീ രക്ഷാവാദികളും അങ്ങ് ഉറപ്പിച്ചോ ? അതുമല്ലെങ്കില്‍ തസ്നി ഭാനുമാര്‍ അപമാനിക്കപ്പെടുമ്പോള്‍ മാത്രമേ വനിതാമേലാളന്‍മാരുടെ രക്തം പതഞ്ഞു പൊങ്ങുകയുള്ളോ?"

  Karyamaayittu onnu chinthikkan prerippichathinu abhinandanangal :)

  Regards
  http://jenithakavisheshangal.blogspot.com/

  ReplyDelete
 6. അവരായി അവരുടെ പാടായി വേണ്ടവര്‍ കാണുക... വേണ്ടാത്തവര്‍ കാണണ്ട അത്രതന്നെ... ക്രിഷനും രാധയിലും ഒതുക്കണ്ടായിരുന്നു... ഭാരത സ്ത്രീ തന്‍ ഭാവശുദ്ധി എന്നല്ലെ...

  നല്ല നിരീക്ഷണം...

  ReplyDelete
 7. സന്തോഷ്‌ പണ്ടിട്ടിന്റെ നായികമാര്‍ ഇത്ര രോഷം കൊള്ളാന്‍ തക്ക വിധം പീഡിപ്പിക്കപെടുന്നുണ്ടോ (വനിതാ കമ്മിഷനും മറ്റും ഇടപെടാന്‍ തക്ക വണ്ണം) . ഉണ്ടെങ്കില്‍ അപലപിക്കാതെ വയ്യ.......

  ReplyDelete
 8. ഘോരഘോരം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍ ഇതൊന്നും കാണില്ല അതിനുള്ള കഴിവില്ല എന്നതാണ് സത്യം.

  ReplyDelete
 9. ക്ലാസ്സിക്‌ എന്നാ പേരില്‍ ഇറങ്ങുന്ന നീലച്ചിത്രങ്ങള്‍ കുടുംബ സമേതം ഇരുന്നു കാണാന്‍ അവസരം ഉണ്ടാക്കുന്നുവെങ്കില്‍ , അതില്‍ അഭിനയിക്കുന്നവര്‍ കേരളത്തിലെ ഉന്നത കുലജാതരാനെങ്കില്‍ പിന്നെന്തിനീ 10 കിടയിലുള്ളവരെ ചീത്ത പറയണം. അവരെയല്ലേ ആദ്യം ഭാവശുദ്ധി വെച്ച് അളക്കേണ്ടത്‌.

  ReplyDelete
 10. @ വിധു ചോപ്ര

  താന്കള്‍ ഒരു ചോദ്യം ചോദിച്ചല്ലോ . ആവിഷ്കാര സ്വാതന്ത്ര്യം പണ്ടിറ്റിനും ഇല്ലേ എന്ന് . തീര്‍ച്ചയായും ഉണ്ട് . പക്ഷെ അതെല്ലാം കാണുന്ന സാധാരണക്കാരായ നമുക്ക് പ്രതികരണ ശേഷിയും കൂടി ഉണ്ട് എന്നത് വാസ്തവം തന്നെയല്ലേ? ആ വീഡിയോസ് കണ്ടപ്പോ എനിക്ക് പ്രതികരിക്കണം എന്ന് തോന്നി . അതിലുപരി അയാളുടെ ആത്മപ്രശംസയില്‍ മുങ്ങിയ അറപ്പുളവാക്കുന്ന ഇന്റെര്‍വ്യൂ കൂടി കണ്ടതോട് കൂടി ഏതൊരു സാധാരണ മനുഷ്യ ജീവിക്കും തോന്നുന്ന കാര്യങ്ങള്‍ തന്നെയേ ഞാനും എഴുതിയുള്ളൂ ..

  നന്ദി ഇതുവഴി വന്നതിനും വിശകലനം ചെയ്തതിനും

  ReplyDelete
 11. ഫയര്ഫ്ലൈ

  താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല . ഭാരത സ്ത്രീകളുടെ ഭാവശുദ്ധി എന്ന് പറയുന്നത് അവരുടെ സ്വഭാവഗുണം കൊണ്ട് മാത്രമല്ല. പ്രതികരിക്കേണ്ട സ്ഥാനത്ത്‌ പ്രതികരിക്കാനും തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും ഉള്ള അവരുടെ കഴിവ് കൂടി കണ്ടുകൊണ്ടാണ് . പ്രതികരണ ശേഷി ആണുങ്ങള്‍ക്ക് മാത്രം ഉള്ള ഒന്നല്ല എന്ന് ആദ്യം മനസിലാക്കൂ . സര്‍വ്വം സഹയാവാനും സംഹാര രൂപിണിയാവാനും സ്ത്രീക്ക് കഴിയും . താങ്കളുടെ ചോദ്യത്തിലെ പുച്ഛരസം എനിക്ക് മനസിലായി. കണ്മുന്നില്‍ കാണുന്ന ഒരു തെറ്റിനെ തെറ്റായി മാത്രം കാണുന്നതാണ് എന്റെ കുഴപ്പം. ഓരോരുത്തര്‍ക്കും പ്രതികരണ സ്വഭാവം പല രീതിയിലാണല്ലോ . എന്റെ രീതി ഇതാണ് ... ഒരു സാധാരണക്കാരി എന്ന നിലയില്‍ എനിക്കങ്ങനെയേ ചിന്തിക്കാന്‍ കഴിയൂ .

  നന്ദി താങ്കളുടെ വിലയിരുത്തലിന് ...

  @ ഷാജഹാന്‍ നന്മണ്ടന്‍

  നന്ദി ...

  ReplyDelete
 12. തിനെ കുറിച്ച് ഒരഭിപ്രായം എന്നുപറഞ്ഞാല്‍
  നമ്മുടെ വീടിനടുത്തെ ചങ്കരന്‍ തെങ്ങേ കയറി നാല് നാളികേരം കട്ടാല്‍ (അല്ലെങ്കില്‍ന മോഷ്ടിച്ച് എന്ന തെറ്റ് ധാരണ ) വന്നാല്‍ അവന്‍ കള്ളന്‍ ആവും
  സമൂഹത്തിലെ കുറച്ചുകൂടെ ഉയര്‍ന്നവര്‍ എന്ന് പറയുന്ന കപട സദാചാരികള്‍ മോഷ്ടിച്ചാല്‍ അത് അഴിമതി എന്ന ഓമന പേരില്‍ അറിയപ്പെടും
  ഈ കലികാല യുഗത്തില്‍ അപ്പന്‍ മോളെ വില്‍ക്കുന്നത് വരെ നമ്മള്‍ കാണുന്നു അത് പാവപെട്ടവന്‍ ആവുമ്പോള്‍ കൂട്ടി കൊടുപ്പ് എന്ന് പറയും കുറച്ചു കൂടെ കാശുള്ള വിദ്ദ്യാബ്യാസം ഉള്ള ഒരുത്തന്റെ മോളെങ്കില്‍ സര്‍ഗ വാസനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയും
  രണ്ടാണെങ്കിലും കൊമ്പന്റെ കണ്ണില്‍ കൂട്ടികൊടുപ്പ് തന്നെ

  ReplyDelete
 13. ആചാര്യന്‍, ജെനിത്‌ , അരുണ്‍ലാല്‍ , വേണുഗോപാല്‍ , പ്രേം, ജെഫു

  നന്ദി ഇതുവഴി വന്നതിനും താങ്കളുടെ വിലയേറിയ സമയത്തില്‍ അല്പം എനിക്കായ് വിനിയോഗിച്ചതിനും ഒരായിരം നന്ദി

  ReplyDelete
 14. കയ്യടിച്ചു ലൈക്കി കൊമ്പാ ...

  അത്ര തന്നെയേ ഞാനും പറഞ്ഞുള്ളൂ .. സാധാരണക്കാരുടെ കണ്ണില്‍ തെറ്റ് കണ്ടാല്‍ അവരത് തെറ്റായി തന്നെ കാണും ... ഈ സാധാരനക്കാരെക്കൊണ്ട്‌ ഞാന്‍ തോറ്റു .. ശോ

  നന്ദി കൊമ്പന്‍ .. ഇത് വഴി വന്നതിനു .. ഒരല്പം സമയം മാറ്റി വച്ചതിന് .....

  ReplyDelete
 15. അഭ്രപാളിയിലെ ഭ്രമാത്മക വെള്ളി വെളിച്ചത്തിന്‍ മുന്നില്‍ തകര്‍ന്നു വീഴുന്ന സദാചാരത്തിന്റെ നേര്‍ത്ത മറയെ ഇന്ന് നമ്മള്‍ക്കിടയില്‍ ഉള്ളുവെന്നത് ഒരു വര്‍ത്തമാന ദുരന്തമായിരിക്കാം ...
  എന്നാല്‍ പണ്ഡിറ്റുമാര്‍ വിജയിക്കപ്പെടുന്നതിനും വായിക്കപ്പെടുന്നതിനും പിന്നിലെ മന:ശാസ്ത്രത്തെ കുറിച്ച് ഞാന്‍ എഴുതിയതും നോക്കുമല്ലോ?
  http://alifkumbidi.blogspot.com/2011/10/blog-post.html

  ReplyDelete
 16. @ കൊമ്പന്‍

  >ഈ കലികാല യുഗത്തില്‍ അപ്പന്‍ മോളെ വില്‍ക്കുന്നത് വരെ നമ്മള്‍ കാണുന്നു അത് പാവപെട്ടവന്‍ ആവുമ്പോള്‍ കൂട്ടി കൊടുപ്പ് എന്ന് പറയും കുറച്ചു കൂടെ കാശുള്ള വിദ്ദ്യാബ്യാസം ഉള്ള ഒരുത്തന്റെ മോളെങ്കില്‍ സര്‍ഗ വാസനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയും <


  ഒരു ഒപ്പ്

  ReplyDelete
 17. >>>പ്രതികരിക്കേണ്ട സ്ഥാനത്ത്‌ പ്രതികരിക്കാനും തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും ഉള്ള അവരുടെ കഴിവ് കൂടി കണ്ടുകൊണ്ടാണ് .>>>

  ഇവിടെ എങ്ങനെയാ madam ഞാന്‍ പ്രതികരിക്കേണ്ടത്? പണ്ടിട്ടിനിട്ടു രണ്ടു പൊട്ടിച്ചാലോ? ഇത്തരം ചതിക്കുഴികള്‍ അറിയാതെയോന്നുമല്ല ആ പെണ്‍കുട്ടികള്‍ അതി അഭിനയിക്കാന്‍ പോയിരികുന്നത് എന്നാ ധ്വനി താങ്കളുടെ പോസ്റ്റില്‍ തന്നെയുണ്ടല്ലോ. അതറിഞ്ഞു കൊണ്ട് റിസ്കെടുക്കുന്നവരെ ചട്ടം, സദാചാരം മുതലായവ പഠിപ്പിക്കാന്‍ തല്ക്കാലം ഉദ്ദേശമില്ല. ലൈംഗികത എന്തെന്ന് പോലും അറിയാത്ത പ്രായത്തില്‍ പീഡിപ്പിക്കുന്ന ആണ്‍/പെണ്‍ കുഞ്ഞുങ്ങളെ കുറിച്ചു, പിതാക്കന്മാര്‍ വിട്ടു പനമാക്കുന്ന പെണ്‍കുട്ടികളെ കുറിച്ച് എനിക്ക് വേദനയുണ്ട്. സന്തോഷിന്റെ നായികമാര്‍ക്ക് പെണ്‍കുട്ടികള്‍ക്ക് അതത്ര പ്രശ്നമായി തോന്നിയില്ല(മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു തള്ളി വിടുന്നതല്ലെങ്കില്‍) എങ്കില്‍ താങ്കളാരാ പൊതുജന മധ്യത്തില്‍ അവരുടെ തുണിയുരിയാന്‍? ഇതിനേക്കാള്‍ അശ്ലീലമായ എത്രയോ പാട്ടുകള്‍, സിനിമകള്‍ ഇവിടെ ഓടിയിരിക്കുന്നു, ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു, അന്നോന്നുമില്ലാത്ത ധാര്‍മിക രോഷം ഇറെടുത്തത് സന്തോഷ് പണ്ഡിറ്റ്‌ ആയതിനാലാണോ താങ്കള്‍ക്കു തിളചു പൊങ്ങിയത്? താങ്കള്‍ തന്ന ഉപദേശം വരവ് വച്ച് തിരിച്ചു തരുന്നു...
  "ഭാരത സ്ത്രീകളുടെ ഭാവശുദ്ധി എന്ന് പറയുന്നത് അവരുടെ സ്വഭാവഗുണം കൊണ്ട് മാത്രമല്ല. പ്രതികരിക്കേണ്ട സ്ഥാനത്ത്‌ പ്രതികരിക്കാനും തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും ഉള്ള അവരുടെ കഴിവ് കൂടി കണ്ടുകൊണ്ടാണ് ."
  തള്ളെണ്ടതെന്തെന്നും കൊള്ളേണ്ടതെന്തെന്നും ആദ്യം പഠിക്കൂ..,

  >>> പ്രതികരണ ശേഷി ആണുങ്ങള്‍ക്ക് മാത്രം ഉള്ള ഒന്നല്ല എന്ന് ആദ്യം മനസിലാക്കൂ . സര്‍വ്വം സഹയാവാനും സംഹാര രൂപിണിയാവാനും സ്ത്രീക്ക് കഴിയും>>>>
  ശരിക്കും??!!! എനിക്കറിയില്ലായിരുന്നു കേട്ടോ..:-P

  ReplyDelete
 18. http://thomman-7007.blogspot.com/2011/10/blog-post_19.html
  ഈ പോസ്റ്റൊന്നു നോക്കൂ
  ഇതിലെ അമ്മച്ചിയുടെ എവിടെ തുപ്പും? മുഖത്തു തന്നെയോ?
  അതോ ഇവരു വല്യ വീട്ടിലേതായതു കൊണ്ട് വെറുതെ വിടുമോ?

  ReplyDelete
 19. നല്ല ചിന്തകള്‍ തന്നെ ,ആശംസകള്‍

  ReplyDelete