Wednesday, April 24, 2013

പേശാമടന്ത


തന്റെ വാക്കുകളെ അവന്‍ തിന്നു തുടങ്ങിയപ്പോഴാണ്
അവള്‍ ആദ്യമായി നിശബ്ദയായത്
കേട്ട കേള്‍വികള്‍ വാക്കുകളായി കേള്‍വിയെ നോവിച്ചപ്പോള്‍
വീണ്ടുമവള്‍ നിശബ്ദയായി
പറയേണ്ട കാര്യങ്ങള്‍ പറഞ്ഞ കാലത്ത് ജനം അവളെ
അധികപ്രസംഗി എന്ന് വിളിച്ചു
പറച്ചില്‍ നിര്‍ത്തി കേള്‍വി തുടങ്ങിയപ്പോള്‍
അവള്‍ അവര്‍ക്ക് പേശാമടന്തയായി.

വാക്കുകള്‍ ഉപയോഗിച്ച കാലത്ത് അവള്‍ക്കു ചുറ്റും
കാതുകള്‍ ഉണ്ടായിരുന്നു .
മൌനം ഭുജിച്ച കാലം കേട്ട കാതുകള്‍
വാക്കുകളായി പരിണമിച്ചു .
അന്ന് പറയാന്‍ ഒരു വായും കേള്‍ക്കാന്‍
ആയിരം കാതുകളും
ഇന്ന് പറയാന്‍ ആയിരം " വാ " യും
കേള്‍ക്കാന്‍ ഒരു കാതും മാത്രം

പൂക്കാലത്ത് അവളൊരു പൂന്തോട്ടമായിരുന്നു
ഇന്നവള്‍ വെറും ചെടി
പുഷ്പിക്കാത്ത , കായ്ക്കാത്ത വെറും
പാഴ്ചെടി

വാക്കിന്റെ കനം നോക്കിയിരുന്നവര്‍
ഇന്നവളുടെ മൌനത്തെ ദംഷ്ട്രകളാല്‍
കാര്‍ന്നു തിന്നു .

Sunday, April 21, 2013

ഇവിടെ ഇങ്ങനെയാണ് മാഷേ .... !!!


എന്താണത് ?

ഓ അതോ ? പുതിയൊരു അമ്പലം ആണ് .

അമ്പലമോ ? ആരാണ് പ്രതിഷ്ഠ ?

ഏറ്റവും കൂടുതല്‍ പിഞ്ചു പൈതങ്ങളെ പീഡിപ്പിച്ചു കൊന്ന ടിന്റു ഭഗവാന്‍ ആണ് പ്രതിഷ്ഠ !!!

ങേ ? പീഡനക്കേസിലെ പ്രതിക്ക് അമ്പലമോ ?

ഇവിടെ ഇങ്ങനെയാണ് മാഷേ ... !!! പ്രതിഷേധിക്കാന്‍ പാടില്ല . പ്രതിഷേധിച്ചാല്‍ നിയമപാലകര്‍ പ്രതിഷേധിക്കുന്നവരെ തട്ടും !!!

അപ്പോള്‍ പോലീസിന്റെ റോള്‍ ?

പീഡനങ്ങള്‍ നടന്നാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ തല്ലിച്ചതച്ച് കേസ്‌ ഒതുക്കിത്തീര്‍ക്കും !!

അതുകൊണ്ട് ഇനിയും പിഞ്ചു പൈതങ്ങളെ അതി ക്രൂരമായി പീഡിപ്പിക്കൂ ...
പീഡിപ്പിച്ചുകൊണ്ടിരിക്കൂ .. നമ്മെ ഭരിക്കുന്നവരുടെയും നിയമപാലകരുടെയും ഇഷ്ടക്കാരനാവൂ !!!

അല്ല .. നിങ്ങളെങ്ങോട്ടു പോവുന്നു ?

ഹോ .. കേട്ടിട്ട് കൊതിയായിട്ടു പാടില്ല . ഞാനൊരു കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ചു വരാം !!!

=====================================================
വാല്‍ക്കഷണം : നിയമപാലകര്‍ നിയമം നടപ്പാക്കിയില്ലെങ്കില്‍ പൊതുജനം നിയമം കയ്യിലെടുക്കുന്ന കാലം വിദൂരമല്ല . 

Thursday, April 4, 2013

എന്നാലും എന്‍റെ നിതാഖാത്തേ .... !!!


സീന്‍ 1
എയര്‍പോര്‍ട്ട് .
അയാള്‍ക്ക്‌ ചുറ്റും വളഞ്ഞു നില്‍ക്കുന്ന മാധ്യമപ്പട . അവരുടെ ക്യാമറകള്‍ക്കു മുന്നില്‍ മുപ്പത്താറു പല്ലും കാണിച്ചു ചിരിച്ചു നില്‍ക്കുന്ന ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ .
" സര്‍ ... താങ്കള്‍ നിതാഖാത്ത്‌ നിയമം നിമിത്തം സൌദിയില്‍ നിന്നും വന്നതാണല്ലോ . എന്തൊക്കെയാണ് താങ്കള്‍ക്ക് അനുഭവിക്കേണ്ടി വന്നത് ? ഒന്ന് വിശദീകരിക്കാമോ ? "
ഈശ്വരാ .. ഇത്രയും വലിയ സ്വീകരണമോ ? കൊള്ളാം !!!
" ഞാന്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം . പോലീസുകാര്‍ ചുറ്റും വളഞ്ഞ് ഞങ്ങളെ പിടിച്ചുകൊണ്ടു പോയി . ഇഖാമ കീറിക്കളഞ്ഞു . അതിനു ശേഷം ജയിലില്‍ കൊണ്ടുപോയി ഇട്ടു . അവിടെ നരക യാതന . ഇടയ്ക്കിടെ അവരുടെ കൈത്തരിപ്പ് തീര്‍ക്കും. നരകിച്ചു ശരിക്കും .... !!! "
ഒന്ന് പൊട്ടിക്കരഞ്ഞെക്കാം !!! പൂര്‍ത്തിയാവട്ടെ !!
കരഞ്ഞപ്പോള്‍ അടുത്ത കുരിശ്. മാധ്യമപ്പടയും മന്ത്രിമാരും ഒരു കമ്പനി തന്ന് കന്നു കരയുന്ന പോലെ കരയുന്നു .
കരച്ചിലിന്റെ ഇടയില്‍ വിക്കിയും വിതുമ്പിയും മന്ത്രി പുങ്കവന്റെ പ്രഖ്യാപനം .
"സൌദിയില്‍ നിന്നും ജീവിതം നഷ്ടപ്പെട്ട് തിരിച്ചെത്തിയ ഈ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കും . സഹായനിധിയായി രണ്ടുലക്ഷം രൂപയും . പിന്നെ ഒരല്‍പം പുനരധിവസിപ്പിക്കലും !!! "
സന്തോഷം !!!
സീന്‍ 2 :
കോട്ടക്കല്‍ ആര്യവൈദ്യ ശാല
"എന്താ വന്നത് ? "
"നടുവിന് വല്ലാത്ത വേദന . കള്ളവാറ്റ് നടത്തിയതിന് സൗദി പോലീസ്‌ പിടിച്ചു . അവര് നടുവിനിട്ട് തന്നെയാ ഇടിച്ചത് . ഒരു മാസം ജയിലില്‍ ഇട്ട് നാട്ടിലേക്ക് അയച്ചു. ഒന്ന് ചവിട്ടിത്തിരുമ്മണം . എന്നാലെ ഇനി സര്‍ക്കാര്‍ ജോലി ചെയ്ത് സര്‍ക്കാരിനെ സേവിക്കാന്‍ പറ്റൂ !!! "
ഈശ്വരോ രക്ഷതു !!!!