വഴിതെറ്റി വന്ന ഒരു മെയിലിലൂടെയാണ് അവള് അവനെ ആദ്യമായി കാണുന്നത് . അവളതു സ്പാം സെക്ഷനിലേക്ക് തട്ടിയിട്ടു . വെറുമൊരു കൌതുകത്തിന്റെ പുറത്ത് അവളാ മെയില്‍ വീണ്ടും തുറന്നു നോക്കി . അബോധ മനസ്സിന്റെ പ്രേരണയാല്‍ അവളതിന് മറുപടി നല്കി . ആ സ്പാം മെയില്‍ പതിയെ ഇന്ബോക്സിലേക്കും അവിടന്ന് ചാറ്റിലെക്കും വഴിമാറിയതോടെ ഓണ്‍ലൈന്‍ സൗഹൃദം എന്നൊരു വ്യാധി അവര്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങി .
മിനിട്ടുകളുടെ ദൈര്‍ഘ്യമുള്ള ചാറ്റുകള്‍ മണിക്കൂറുകളിലേക്ക് നീങ്ങി . മോണിറ്ററിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ തങ്ങളുടെ ബന്ധം ഒതുങ്ങില്ലെന്നു മനസ്സിലായതോടെ ചാറ്റ് ഫോണിലേക്ക് മാറി .
ഒരാവര്‍ത്തി പറഞ്ഞ കാര്യങ്ങള്‍ ആയിരം തവണ ആവര്‍ത്തിച്ചപ്പോഴും വിരസത തോന്നുന്നില്ല എന്ന സത്യം തങ്ങള്‍ക്കിടയിലെ ബന്ധത്തിന് പ്രണയം എന്ന മാനം നല്കിയിരിക്കുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു . പരസ്പരം കാണാനുള്ള തയ്യാറെടുപ്പായിരുന്നു അടുത്തത് . കണ്ണുകള്‍ തമ്മിലെ കാഴ്ച മനസ്സുകളിലെക്കും അവിടന്ന് ശരീരത്തിലേക്കും മാറിയ മാറിയ നിമിഷങ്ങള്‍ ..
നിശ്വാസങ്ങള്‍ താണ്ഡവമാടിയ സായന്തനത്തില്‍ വിയര്‍പ്പുതുള്ളികള്‍ പുതച്ചു കിടന്ന അവളെ ട്രാഷിലേക്ക് തള്ളിയിട്ട് അവന് നടന്നു നീങ്ങി .
അടുത്ത ഐഡി ക്രിയേറ്റ് ചെയ്തു അവന് പുതിയ ഒരു ചാറ്റ് ഫ്രെണ്ടിനെ തിരഞ്ഞു തുടങ്ങി .