Wednesday, May 4, 2011

നീതിദേവതയുടെ കണ്ണുകള്‍




വാദി ഭാഗം കൂട്ടില്‍ നിന്ന് അയാള്‍ ഡയസിലേക്ക് നോക്കി . ജഡ്ജിക്ക് പകരം ഒരു കുന്നു നോട്ടുകെട്ടുകള്‍ സംസാരിച്ചു

" അതി ക്രൂരമായി ഒരു പെണ്‍കുട്ടിയെ കൊന്ന കുറ്റത്തിന് ഇയാള്‍ക്ക് ഈ കോടതി മരണ ശിക്ഷ വിധിച്ചിരിക്കുന്നു " 

ജഡ്ജി പുച്ഛത്തോടെ അയാളെ നോക്കി . അയാള്‍ നിര്‍വികാരനായി നിന്നു .

തുടര്‍ന്ന് പ്രതിഭാഗത്തേക്ക് തിരിഞ്ഞു നീതിപാലകന്‍ അരുള്‍ ചെയ്തു .

" നിങ്ങള്‍ക്കെതിരെ തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ പ്രതിഭാഗത്തിന് കഴിയാത്തതിനാല്‍ ഈ കോടതി നിങ്ങളെ വെറുതെ വിടുന്നു "

പ്രതിഭാഗത്തുള്ള നോട്ടുകൂമ്പാരം പുഞ്ചിരിച്ചു .

സാക്ഷികള്‍ പണച്ചാക്കുകള്‍ തലയിലേന്തി ആര്‍ത്തു ചിരിച്ചു .

കണ്ണുകള്‍ കറുത്ത തുണി കൊണ്ട് കൂട്ടിക്കെട്ടിയ നീതി ദേവത  ഇനിയൊരു അനീതി സഹിക്കാനാവാതെ മുഖം തിരിച്ചു കളഞ്ഞു .

4 comments:

  1. നീതി ന്യായങ്ങള്‍ വിലയ്ക്ക് വാങ്ങപ്പെട്ട ഇക്കാലത്ത് നീതി ദേവതയുടെ കണ്ണുകള്‍ പണം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു

    ReplyDelete
  2. പണത്തിന്ന് മുകളീൽ പരുന്തും പറക്കില്ലെന്നൊരു ചൊല്ലുണ്ട്
    എവിടെ പണമുണ്ടോ അവിടെ നീതിയുണ്ട്
    അതാണിന്നത്ത് അവസ്ത്ഥ,
    നന്നായിട്ടുണ്ട് മിഴി
    അഭിനന്ദനം

    ReplyDelete
  3. നന്ദി ഷംസു ... വായിച്ചതിനും അഭിപ്രായം എഴുതിയതിനും ഒരായിരം നന്ദി

    ReplyDelete
  4. panathinte aadhipathyam neethi devathayk melum...nanaayi ezhutheyirikanu... mizheesssss keep writinggggg.....

    ReplyDelete