Sunday, May 29, 2011

ഭരണ ചക്രം


ക്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍ .... ക്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍ ....

ഭരണ ചക്രം അനങ്ങുന്നില്ല . എന്ത് ചെയ്യും ? ഇത് തിരിയാതെ എങ്ങനെ കാര്യങ്ങള്‍ നടക്കും ?

കപ്പിത്താന്‍മാര്‍ എല്ലാരും ചേര്‍ന്ന് ആഞ്ഞു ശ്രമിച്ചു .

അനങ്ങുന്നില്ല . 

ലോകോത്തര മെക്കാനിക്കുകള്‍ വന്നു നോക്കി . യോഗം ചേര്‍ന്നു . ചര്‍ച്ച ചെയ്തു ...

കവടി നിരത്തി . പ്രശ്നം വച്ചു .

" ജനങ്ങളുടെ കണ്ണീരും വിയര്‍പ്പും രക്തവും വീണ് ചക്രം പ്രവര്‍ത്തന രഹിതമായതാണ് !! . ഭാരതാംബ ക്ഷോഭിച്ചിരിക്കുന്നു "

"ശ്ശോ ... !!! "

" അന്ന് മുതല്‍ ഇന്ന് വരെ ഭരണ ചക്രം തിരിച്ചു കൊണ്ടിരുന്ന എല്ലാവരും ഇന്ധനത്തിന് പകരം ഉപയോഗിച്ചത് ജനങ്ങളുടെ കണ്ണീരും വിയര്‍പ്പും രക്തവും ആണ് . ഇനി അത് മാറണം . ജനങ്ങളുടെ സമാധാനവും സന്തോഷവും സുഖവും ആയിരിക്കണം ഇനി മേല്‍ ഭരണ ചക്രത്തിനുള്ള ഇന്ധനം . "

" ശരി . അങ്ങനെ തന്നെ !! " 

ഇന്ധനം തീര്‍ന്നു തുടങ്ങിയപ്പോള്‍ ജനങ്ങളുടെ രക്തത്തിനു പകരം ഭാരതത്തിന്‍റെ രക്തമൂറ്റി നേതാക്കള്‍ ഭരണ ചക്രം തിരിച്ചു . 

11 comments:

  1. ഇതില്‍ അന്നുമുതല്‍ നിങ്ങളുടെ കന്നീരുകൊണ്ടാണ് ഇത് തിരിച്ചത് എന്നാ പരാ മര്‍ഷതോട് യോജിപ്പില്ല

    ReplyDelete
  2. ഒന്ന് പൊലിപ്പിച്ച് എഴുതിയതാണ് .

    നന്ദി കൊമ്പന്‍ വരികളിലൂടെ കണ്ണോടിച്ചതിന്

    ReplyDelete
  3. ഭരണ ചക്രം പുതിയതായതിനാൽ കറങ്ങിക്കിട്ടാൻ കുറച്ച് കൂടി സാവകാശം വേണ്ടിവരും, സന്ദർഭത്തിനനുസരിച്ച കുറിപ്പിന്ന് അഭിനന്ദനം മിഴി

    ReplyDelete
  4. നന്ദി ഇക്കാ .പനി പിടിച്ചു . അതാ വരാതിരുന്നെ .

    ReplyDelete
  5. ഇനി ഇപ്പൊ ഭാരതാംഭയുടെ രക്തമൂറ്റുക്കഴിഞ്ഞാൽ ഇവന്മാർ ഒക്കെ എന്തു ചെയ്യുമോ ആവോ? സ്വന്തം ചോര വരെ ഊറ്റി അഴിമതി നടത്തും ചിലപ്പോൾ!

    ReplyDelete
  6. ആ ഗതി തന്നെ ആണ് വരും കാലങ്ങളില്‍ നാം കാണേണ്ടി വരിക . നന്ദി തൂവലാന്‍

    ReplyDelete
  7. "ഇന്ധനം തീര്‍ന്നു തുടങ്ങിയപ്പോള്‍ ജനങ്ങളുടെ രക്തത്തിനു പകരം ഭാരതത്തിന്‍റെ രക്തമൂറ്റി നേതാക്കള്‍ ഭരണ ചക്രം തിരിച്ചു"

    ഏറെക്കുറെ യാഥാര്‍ത്ഥ്യം തന്നെ. ഹൃദയസ്പര്‍ശിയായി എഴുതി.. ആശംസകള്‍..

    ReplyDelete
  8. ഇന്ധനം തീര്‍ന്നു തുടങ്ങിയപ്പോള്‍ ജനങ്ങളുടെ രക്തത്തിനു പകരം ഭാരതത്തിന്‍റെ രക്തമൂറ്റി നേതാക്കള്‍ ഭരണ ചക്രം തിരിച്ചു . really nice one frnd

    ReplyDelete
  9. ആ രക്തത്തിൽ മുക്കി അവർ അപ്പവും ഭക്ഷിച്ചു.. ആശംസകൾ..

    ReplyDelete