Monday, May 23, 2011

അമ്മേ ഞാന്‍ ഇവിടെ തനിച്ചാണ്



അനന്തതയിലേക്ക് മിഴി ചേര്‍ത്ത് തേങ്ങുമ്പോള്‍
ഹൃദയത്തില്‍ വിരിയുന്നു അമ്മതന്‍ സ്നേഹം
പര ശത സഹസ്ര ദലങ്ങളായ് പൂക്കുന്നു
വറ്റാത്തോരുറവയാം വാത്സല്യ സാഗരം

കണ്ണീരിന്‍ ചാലുകള്‍ പലരറിയും എന്നാല്‍
കരളിന്റെ വേദന ആരറിയും ?
അമ്മക്കിനാവിന്റെ സാന്ത്വന മേഘങ്ങള്‍
ആശ്വാസ ഗീതമായ് വന്നുവെങ്കില്‍ ....

പിറവി മുതലിന്നു വരെയും ശാപത്തിന്‍
വിത്തുകള്‍ എറിയുന്നു ബാന്ധവരോക്കെയും
എകാന്തതയിലാനെന്റെ ബാല്യം
ഇരുളും നിലാവുമാനെന്റെ തോഴര്‍

ദേഹത്തിന്‍ മുറിവുകള്‍ മായ്ച്ചു കളയാം പക്ഷെ
ദേഹി തന്‍ മുറിവുകള്‍ ആരുണക്കും?
കൂരമ്പ്‌ പോലത്തെ വാക്കുകളേറ്റെന്റെ
മനസ് മുറിയുന്നതും അമ്മേ നീ അറിയുന്നുവോ

അമ്മ തന്‍ മാറില്‍ തല ചായ്ച്ചുറങ്ങാന്‍
അമ്മിഞ്ഞ പാലിന്റെ മാധുര്യം നുണയാന്‍
താരാട്ട് പാട്ടിന്റെ ഈണങ്ങള്‍ കേള്‍ക്കാന്‍
കഴിയാത്തൊരീ ജന്മം എന്തിനു നല്‍കി നീ

ഇനിയൊരു ജന്മമുന്ടെന്കിലെനിക്കെന്റെ
അമ്മക്കിനാവിന്റെ സ്നേഹാമൃതമുണ്ണണം
ശാപത്തിന്‍ കറകളെ ഈ ജീവിതം തീര്‍ത്ത
കണ്ണീരിനാല്‍ മായ്ച്ചു വിട വാങ്ങിടുന്നു ഞാന്‍ 

2 comments:

  1. അമ്മക്ക് പകരം അമ്മ മാത്രം, ഒരിക്കലും തീർത്താൽ തീരാത്ത സ്നേഹം അമ്മക്കല്ലാത് മറ്റാർക്ക് കൊടുക്കും
    വളരെ ചെറുപ്പത്തിൽ അമ്മ നഷ്ട്ടപ്പെട്ട എനിക്ക് അമ്മക്ക് ഒരിത്തിരി സ്ൻഹം നൽകാൻ ഇപ്പോഴും കൊതിയുണ്ട്
    നല്ല കവിത മിഴി, ഇനിയും എഴുതുക, അഭിനന്ദനം

    ReplyDelete
  2. anaadhathvathinte vilaapam..... manoharammm aayi ezhuthiyrikanu..... pakaram veykanilatha sneham ammayudeth matram... ineem ith polathe nalla kavithakal ezhuthan aavatte mizhiyk....

    ReplyDelete