Thursday, July 7, 2011

ശലഭം



മര്‍ത്ത്യ ജന്‍മം വെടിഞ്ഞു ഞാനൊരു

ശലഭമായീ ഭൂവില്‍ പിറന്നു

ദര്‍ഭ മുനയുടെ താഡനമേല്‍ക്കാതെ

പട്ടുനൂല്‍ പുതപ്പില്‍ ഞാനെന്‍
പിറവിയെ കാത്തു കിടന്നു
കൊതിച്ചപോലൊരുദിനം
വസന്തത്തിന്‍ പട്ടുമെത്തയിലേക്ക്
വര്‍ണ വിളക്കുകള്‍ ചിറകായ്
തെളിയിച്ചു ഞാനെന്‍ ജന്മം
ഭൂവിനായ് പകുത്തു നല്‍കി
സൌന്ദര്യമാകെ ദേഹത്ത് വിരിയിച്ച
ദൈവത്തിനൊരു നന്ദി പറയാതെ
മധുവുണ്ണാന്‍ തിടുക്കമായ്‌
പറന്നകന്നു ഞാനെന്‍
ഗര്‍ഭ ഗൃഹത്തെ ഗൌനിക്കാതെ
നിറങ്ങള്‍ ചുടുചായം പൂശിയ
പൂക്കളില്‍ മറ്റൊരു വര്‍ണമായ് ഞാന്‍
മന്ദ മാരുതന്‍ തൊട്ടിലാട്ടി
പച്ചില ചാര്‍ത്തില്‍ നിദ്ര പൂകി
തേന്‍ നുകര്‍ന്നതില്‍ പിന്നെ
പൂമരം തേടി ഞാന്‍
പറന്നകലവേ ചിറകറ്റു വീണു ഞാന്‍
ഇത്തിരി തേനുമായ് ഒത്തിരി ദിനരാത്രം
ഇരുള്‍ വീണു കേഴുന്നു
ഇതളടര്‍ന്ന പൂ പോലെ
വരും ജന്മത്തിലും എനിക്കീ ചിറകുകള്‍ വേണം
വര്‍ണം പടര്‍ത്തും ശലഭ ജന്‍മം 

12 comments:

  1. ദൈവത്തോട് നന്ദി പറയാന്‍ എവിടെയാ സമയം

    ReplyDelete
  2. പൂമ്പൊടികള്‍ പറത്തി വന്ന
    കാറ്റ് എന്നോടു ചോദിച്ചു
    നിന്റെ പൂവോ ?

    പൂക്കളെല്ലാം വസന്തത്തിനുള്ളതാണ്

    പൂക്കളൂകൾക്കിടയിലും, ഇലകൾക്കിടയിലും ആനന്തം കണ്ടെത്തുന്ന ചിത്ര ശലഭമേ,നാം നോക്കി നിൽക്കും നിന്നെ കൌതുകത്തോടേ
    നന്നായി രചിച്ചു മിഴി, ആശംസകളോടെ,

    ReplyDelete
  3. നന്നായിട്ടുണ്ട്.
    എന്റെ “ചിത്രപതംഗം” എന്ന ഒരു പഴയ കവിത കൂടി വായിച്ചു നോക്കുക.

    ReplyDelete
  4. metamorphosis kavithayilum ithal vidarthunnu.



    #vykaa.blogspot.com
    il ninu aasamsakalode..

    ReplyDelete
  5. ഇതളടര്‍ന്ന പൂ പോലെ
    വരും ജന്മത്തിലും എനിക്കീ ചിറകുകള്‍ വേണം..

    ...................?

    ReplyDelete
  6. ഭാവസാന്ദ്രമായ വരികള്‍ തുന്നിചെര്‍ത്തു വച്ച നല്ല ഒരു കാവ്യം തന്നെ മിഴി ,,,ഒരു പാടു ഇഷ്ടമായി ,,,

    ReplyDelete
  7. Wow..
    This is like a poem we had to study in school… forgot the titles though…
    Nice one

    ReplyDelete
  8. Nice one :)

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  9. നല്ല ചിന്ത , വരികളും നല്ലത് ..പക്ഷേ ചില വരികള്‍ ,പദങ്ങള്‍ ക്രമം തെറ്റിയതായ് തോന്നുന്നു
    "തെളിയിച്ചു ഞാനെന്‍ ജന്മം
    ഭൂവിനായ് പകുത്തു നല്‍കി"
    ഇതിലെ `ഭൂവിനായ് `എന്നതിന് പകരം `പാരിന്നു `അല്ലെങ്കില്‍ `ഭൂവിന്നു` എന്ന് ചേര്‍ത്താല്‍
    യോജിക്കുമെന്നു തോന്നി.
    "മധുവുണ്ണാന്‍ തിടുക്കമായ്‌
    പറന്നകന്നു ഞാനെന്‍"
    ഇതില്‍ `ഞാന്‍` ഒഴിവാക്കിയാല്‍ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാം
    "പറന്നകന്നു ഞാനെന്‍ "പകരമായ് `പറന്നകന്നുവെന്‍ `ചേര്‍ത്ത് നോക്കു



    പൂമരം തേടി `ഞാന്‍`
    പറന്നകലവേ ചിറകറ്റു വീണു` ഞാന്‍`
    ഇത്തിരി തേനുമായ് ഒത്തിരി ദിനരാത്രം
    ഇരുള്‍ വീണു കേഴുന്നു
    ഇതളടര്‍ന്ന പൂ പോലെ


    ഇവിടെയും `ഞാന്‍ ` ആവര്‍ത്തിക്കപെടുന്നു അതുപോലെ ഒത്തിരി ദിനരാത്രം എന്നത് ശരിയല്ല ഒത്തിരി ആകുമ്പോള്‍ ദിനരാത്രങ്ങള്‍ എന്നാകാം
    അല്ലെങ്കില്‍ ആ വരിയിലെ ആ പദങ്ങള്‍ മാറ്കയുമാകം

    "പൂമരം തേടി `ഞാന്‍`
    പറന്നകലവേ ഇത്തിരി തേനുമായ്
    ചിറകറ്റു വീണു "

    എന്നാക്കി മാറ്റി നോക്കു അര്‍ത്ഥവിത്യാസം ഇല്ലാതെ ആവര്‍ത്തനം ഒഴിവാക്കപ്പെട്ടു ..

    ഇതെല്ലം എന്റെ അഭിപ്രായങ്ങള്‍ മാത്രം തള്ളാം അല്ലെങ്കില്‍ കൊള്ളാം

    ReplyDelete
  10. കവിതയും ആശയവും വളരെ ഇഷ്ട്ടപെട്ടു അതുകൊണ്ട് പറഞ്ഞതാണ്‌ മുകളിലെ അഭിപ്രായങ്ങള്‍ ...വിരോധം ഉണ്ടെങ്കില്‍ പറയണം

    ReplyDelete
  11. അത് ശരി.
    അപ്പോള്‍,
    അങ്ങിനെയാണ് അല്ലെ?

    ReplyDelete
  12. Nannaayittundu... :)

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete