Wednesday, June 8, 2011

മഴ



മഴ പെയ്യുന്ന വയല്‍ക്കരയില്‍
ഒരു നിലാപക്ഷിയായ് ഞാന്‍
വ്രണിത ഹൃദയമോടെ നില്‍ക്കെ
കേള്‍പ്പൂ പ്രകൃതിതന്‍ ദുന്ദുഭി നാദം

ഇടിമിന്നല്‍ പിണരുകള്‍ ഭൂവിന്‍റെ മാറില്‍
ക്ഷതമെല്‍പ്പിച്ചു മരിച്ചു വീഴ്കെ
ഓര്‍മ തന്‍ മാറാല നീക്കി ജ്വലിക്കുന്നു
മഴയിറ്റു വീഴും മിഴിക്കോണിന്‍ ചിത്രങ്ങള്‍

പുകപിടിച്ചു ദ്രവിച്ച പനയോല ചുമരിലൂ -
ടിറ്റിറ്റു വീഴുന്നു കണ്ണീര്‍ പോലെ മഴത്തുള്ളികള്‍
മനസ് പോലെ മങ്ങി ആളുന്ന ചിമ്മിനി വിളക്കിന്‍ ചുറ്റും
രാത്രീന്ജരന്മാര്‍ വട്ടമിട്ടു പറക്കുന്നു

നനഞ്ഞു കുതിര്‍ന്ന പായയില്‍ വിശപ്പിന്‍ രോദനം
പിഞ്ഞിത്തുടങ്ങിയ പുതപ്പിനാല്‍ മൂടി വെക്കവേ
ശരീരത്തിലാഴുന്നു നനവിന്‍ തണുത്ത സൂചികള്‍
മനസിനെക്കാള്‍ തണുപ്പോടെ വീണ്ടും വീണ്ടും

മഴയുണ്ടായിരുന്നെനിക്ക് കൂട്ടായെപ്പോഴും
ചിരിക്കു മുന്നിലും കരയുമ്പോള്‍ കൂടെ കരഞ്ഞും
മനസും ശരീരവും മരവിച്ച ഹൃദയവും
മഴ പോലെ അലിയട്ടെ ഈ ജീവ വായുവും

5 comments:

  1. മഴയെ പറ്റിപ്പറയുംബോൾ ആയിരം നാവ്,
    കുട്ടിക്കാലത്ത് മഴനനയാനായി മത്സരമായിരുന്നു,
    പ്രവാസികളായ എന്നെ പോലുള്ളവർക്ക് മഴ അപ്പൂർവ്വ മായാണു കിട്ടാറ്, മഴ വരുംബോൾ നാടും നാട്ടിലെ ഗ്രാമങ്ങളെയൊക്കെ മനസ്സിൽ നിന്നും മായാതെ നിൽക്കും,
    നന്നായിട്ടുണ്ട് മിഴി, അഭിനന്ദനം,

    ReplyDelete
  2. സുന്ദരമായ മിഴികള്‍ കണ്ട് ഇവിടെ എത്തിയതാണ്.. :)
    കവിത നന്നായി....

    ReplyDelete
  3. നന്ദി മൊയ്ദീന്‍
    ഡ്രീംസ്
    ഷംസു ഇക്കാ
    പ്രിയേച്ചി

    നന്ദി ... സന്തോഷം

    ReplyDelete