Friday, April 29, 2011

ഖജനാവ്‌




നിന്റെ മുതുകില്‍ എന്താണ് ഇത്രയ്ക്കു തഴമ്പ് ? 

പണമുണ്ടോ എന്ന് കയ്യിട്ടു നോക്കിയവരുടെ കൈ പുറത്തു പതിഞ്ഞു ഉണ്ടായതാണ് 
അപ്പോള്‍ അതില്‍ പണം ഇല്ലായിരുന്നോ ?

ഞാനും കുടുംബവും രണ്ടു കൊല്ലമായി അവിടെ താമസിക്കുന്നു . ഒരു പൈസ പോലും ഇത് വരെ ഞാന്‍ കണ്ടില്ല .

ഭക്ഷണം ഒക്കെ ?

പ്രസ്താവനകളും നിവേദനങ്ങളും ഖജനാവിന്റെ അപ്പുറത്ത് ഒരു മൂലയ്ക്ക് കുന്നു കൂട്ടി ഇട്ടിരിക്കുന്നുണ്ട് . ചില പ്രസ്താവനകള്‍ക്ക് ഭയങ്കര രുചിയാണ് . നിവേദനങ്ങള്‍ക്ക് കണ്ണീരിന്റെ ഉപ്പ് ചുവ 

നിങ്ങള്‍ അവിടെ താമസിക്കുന്നത് ആരും കണ്ടില്ലേ ? ആരും ആട്ടിപ്പായിചില്ലേ ?

അവര്‍ക്ക് അവരെ കാണാന്‍ തന്നെ സമയം ഇല്ല . പിന്നെങ്ങനെ അവര്‍ മറ്റുള്ളവരെ കാണും ? ആട്ടിപ്പായിക്കാന്‍ അവര്‍ക്ക് കാടിന്റെ മക്കള്‍ ഉണ്ട് . പട്ടിണിപ്പാവങ്ങള്‍ ഉണ്ട് . അതിനിടയില്‍ സുഭിക്ഷമായി കഴിയുന്ന ഞങ്ങളെ നോക്കാന്‍ അവര്‍ക്കെവിടെ സമയം ?

ആട്ടെ നിന്റെ വിശേഷം എന്താണ് ?

കോടികള്‍ക്കിടയിലാണ് ഞാന്‍ താമസിക്കുന്നത് . പക്ഷെ ആ നോട്ടുകല്‍ക്കെല്ലാം കടത്തിന്റെ ഗന്ധമുണ്ട് . ഇന്നല്ലെങ്കില്‍ നാളെ ആ പണം ആരെങ്കിലും എടുത്തുകൊണ്ട് പോകും . അത് വരെ സുഭിക്ഷം 

കണ്ണില്‍ കണ്ണില്‍ നോക്കി ഓരോ ദീര്‍ഘ നിശ്വാസം വിട്ട ശേഷം ഒരു എലി കേരള ഖജനാവിലെക്കും രണ്ടാമത്തെ എലി കേന്ദ്ര ഖജനാവിലെക്കും യാത്രയായി .

2 comments:

  1. നന്നായിട്ടുണ്ട് ഒരു രാഷ്ട്ട്രീയ പാർട്ടികളൂടെ ഇന്നത്തെ സംഭവ വികാസത്തിലേക്ക് മിഴി കൊണ്ട് പോയി അല്ലേ

    ഭാവുകങ്ങൾ, ഇനിയും എഴുതുക,

    ReplyDelete