Monday, May 23, 2011

കടലാസു തോണി


" ഏട്ടാ .. എനിച്ചൊരു തോണീണ്ടാക്കി തര്വോ ? .. "

കുഞ്ഞു പെങ്ങള്‍ ഏട്ടന്റെ അടുത്തേക്ക് ചെന്ന് ചിണുങ്ങി 

" അച്ചോടാ .. ന്റെ പാറൂന് എത്ര തോണി വേണം ? ഏട്ടന്‍ ഉണ്ടാക്കി തരാല്ലോ !!! "

കുഞ്ഞു പാറുവിന്റെ കയ്യില്‍ നിന്നും കടലാസു വാങ്ങി ഏട്ടന്‍ തോണി ഉണ്ടാക്കാന്‍ തുടങ്ങി . 

കര്‍ക്കിടകം അലച്ചു തല്ലി പെയ്യുന്ന മുറ്റം . ഓടില്‍ നിന്നും വെള്ളം വീണു ചാലുകളായി മാറിയ ഇറയത്ത് കലക്ക വെള്ളം പതഞ്ഞൊഴുകുന്നു. 

കടലാസു തോണികളുമായി പാറു ഉമ്മറതിണ്ടില്‍ ഇരുന്നു . മുന്നോട്ടാഞ്ഞപ്പോഴേക്കും ഏട്ടന്റെ സ്വരം

" മോളേ .. വെള്ളത്തിലേക്ക്‌ ഇറങ്ങല്ലേ .. ഇടിമിന്നല്‍ ഉള്ളതാ .. "

" ആം .. " പാറു തല കുലുക്കി .

പൊടുന്നനെ ഒരു ഇടി മിന്നി . പാറുവിന്റെ കണ്ണ് മഞ്ഞളിച്ചു പോയി .

ഒരു നിമിഷത്തെ ഇരുട്ട് .. പെട്ടെന്ന് എന്തോ ഓര്‍മ്മ വന്നത് പോലെ പാറു തിരിഞ്ഞ് ഏട്ടനെ നോക്കി .

" ഏട്ടാ .. ഇടി മിന്നല്‍ കൊണ്ടാല്‍ അമ്മേടെ അടുത്തേക്ക് എനിച്ചും പോയ്ക്കൂടെ ? ... !!! "

മിന്നലിന് പിറകെ ഒരു ഇടി കൂടി മുഴങ്ങി . ഏട്ടന്‍ വ്യഥയോടെ കുഞ്ഞു പെങ്ങളെ ചേര്‍ത്തു പിടിച്ചു . മുറ്റത്ത്‌ കരുവാളിച്ചു കിടന്ന അമ്മയുടെ ശരീരത്തിന്റെ പിന്മുറക്കാരിയെന്നോണം  ഒരു കടലാസു തോണി മഴയില്‍ കുതിര്‍ന്നലിഞ്ഞു .

8 comments:

  1. ശരിയായോ എന്നു നോക്കട്ടേ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കടലാസ് തോണി ഇനി??????? മിന്നലിന് പിറകെ ഒരു ഇടി കൂടി മുഴങ്ങി . ഏട്ടന്‍ വ്യഥയോടെ കുഞ്ഞു പെങ്ങളെ ചേര്‍ത്തു പിടിച്ചു
    മനസ്സിനെ ഒന്നു അൽ‌പ്പ നേരത്തേക്ക് നൊംബരപ്പെടുതി
    നന്നായിരിക്കുന്നു മിഴി, അഭിനന്ദനം

    ReplyDelete
  4. നന്ദി ഇക്കാ . ടെമ്പ്ലേറ്റിന്റെ പ്രശ്നം ആയിരുന്നെന്നു തോന്നുന്നു കമന്റ്‌ ഇടാന്‍ കഴിയാതിരുന്നത്

    ReplyDelete
  5. നല്ല കഥ... നന്നായിട്ടുണ്ട് മിഴീ..ആശംസകള്‍..

    sheya.

    ReplyDelete
  6. നന്ദി ഷേയാ .. വായിച്ചതിലും നല്ല വാക്ക് പറഞ്ഞതിലും സന്തോഷം

    ReplyDelete
  7. gruhathurathayde oru cheru sparsham...opam karuthalod koodiyula snehathinte niravum,sankadom elaamund .. nalla rasaayitund.... mizheeee ezhuthi konde irikuuuu 8->

    ReplyDelete